മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസിനള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. പാര്‍ട്ടിക്കുള്ളിലെ മുന്‍ ധാരണയനുസരിച്ച് നിലവിലെ പ്രസിഡണ്ട് ലേഖാ കൃഷ്ണന്‍കുട്ടി പദവി രാജിവയ്ക്കാന്‍ വൈകുന്നതാണ് പ്രശ്‌നകാരണം. ധാരണയനുസരിച്ച് കേരള കോണ്‍ഗ്രസിലെ മേരിക്കുട്ടി ജോര്‍ജ്ജാണ് ഇനി പ്രസിഡന്റാവേണ്ടത്.
കഴിഞ്ഞ മാസമായിരുന്നു ലേഖാ കൃഷ്ണന്‍കുട്ടി നായര്‍ രാജി വയ്‌ക്കേണ്ടിയിരുന്നത്. സമയപരിധി അവസാനിച്ചതോടെയാണ് കേരളാ കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത് 3 അംഗങ്ങളായിരുന്ന കേരളാ കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ 5 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ അഞ്ചംഗ സംഖ്യ 4 ലേക്ക് ചുരുങ്ങുകയും ചെയ്തു. ഇടക്കാലത്ത് വൈസ് പ്രസിഡണ്ടായിരുന്ന ലേഖയ്‌ക്കെതിരെ ഇടത് മുന്നണി കൊണ്ട് വന്ന അവിശ്വാസ പ്രമേയന്നെ കോണ്‍ഗ്രസ് പിന്തുണക്കുകയും സിപിഎം വൈസ് പ്രസിഡന്റ് പദവിയിലെത്തുകയും ചെയ്തിരുന്നു.
മാണിയുടെ തിരിച്ചുവരവോടെ വീണ്ടും യുഡിഎഫ് സംവിധാനമുണ്ടാവുകയും സിപിമ്മിന്റെ വൈസ് പ്രസിഡണ്ടന്റിനെ പുറത്താക്കുകയും യുഡിഎഫ് ധാരണ പ്രകാരം കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ച് ലേഖയ്ക്ക് നല്കുകയുമായിരുന്നു. ആശുപത്രിയുമായി ബന്ധപെട്ട ചടങ്ങ് കഴിഞ്ഞതിന് ശേഷം രാജി വയ്ക്കാമെന്ന നിലപാടിലാണ് ലേഖാ കൃഷ്ണന്‍കുട്ടി. എന്നാല്‍ ഉദ്ഘാടനം വൈകും തോറും ഇനിയുള്ളവര്‍ക്ക് കലാവധി കുറയ്‌മെന്നതാണ് പ്രശ്‌നം.
രാജിവയ്ക്കാതെ അവിശ്വാസത്തെ നേരിടാനും തയ്യാറാണെന്ന നിലപാടിലാണ് ലേഖാ കൃഷ്ണന്‍ കുട്ടി. അതേ സമയം 21 ന് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ രാജിവയ്ക്കമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ഷൈന്‍ പാറയില്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് 5, കോണ്‍ഗ്രസ് 4, ജനപക്ഷം 2, സിപിഎം 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.
വീഡിയോ കാണാം... Click Here


