Latest News
Loading...

പെരിങ്ങുളത്ത് ക്ഷേത്രത്തിലും കടകളിലും മോഷണം



പൂഞ്ഞാര്‍ പെരിങ്ങുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഇന്നലെ രാത്രി മോഷണം. ഓഫീസ് കുത്തിത്തുറന്ന മോഷ്ടാക്കള്‍ കാണിക്കയായി ലഭിച്ച രൂപയും പൂജാസാമഗ്രികളും മോഷ്ടിച്ചു. ഈരാറ്റുപേട്ട സബ് ഇന്‍സ്‌പെക്ടര്‍ അനുരാഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ ചില കടകളിലും മോഷണം നടന്നിട്ടുണ്ട്. സംഭവത്തില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി പെരിങ്ങുളം ശാഖ പ്രതിഷേധിച്ചു. പ്രസിഡന്റ് പി.എന്‍ തങ്കപ്പന്‍, പി.കെ അനീഷ്, എസ്.ശശിധരന്‍, പി.എസ് പുരുഷോത്തമന്‍, തങ്കമണി കേശവന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments