Latest News
Loading...

ഓട്ടോറിക്ഷയിൽ ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു.


കെഎസ്ആർടിസി ബസ്സും കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 12 വയസ്സുകാരി മരിച്ചു. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരിക്ക് പറ്റി. ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാന പാതയിൽ ഇടപ്പാടി കുന്നേമുറി പാലത്തിന് സമീപം തിങ്കൾ രാത്രി 9.30നാണ് അപകടം. വള്ളിച്ചിറ നെല്ലിയാനി തെക്കേനെല്ലിയാനിയിൽ  സുധീഷിന്റെ മകൾ കൃഷ്ണപ്രിയയാണ്  (12) മരിച്ചത്. കുട്ടിയുടെ മൃതദേഹം ഭരണങ്ങാനം മേരിഗിരി ആശുപത്രിയിൽ. അപകടത്തിൽ പരിക്ക് പറ്റിയ  സുധീഷ് (42), ഭാര്യ അമ്പിളി (39), മകൻ കൃഷ്ണദേവ് (അഞ്ച്), അമ്മ ഭാർഗവിയമ്മ (70) എന്നിവരെ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണദേവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


കയ്യൂരിലുള്ള അമ്പിളിയുടെ വീട്ടിൽ പോയി ഒട്ടോയിൽ മടങ്ങുംവഴിയാണ് അപകടം. പാലായിൽനിന്ന് ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. സുധീഷാണ് ഓട്ടോ ഓടിച്ചിരുന്നത്.

അപകടത്തെത്തുടർന്ന് പാലാ - ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസ്സം നേരിട്ടു. പാലാ എസ്ഐ എം ആർ അഭിലാഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

വീഡിയോ: Facebook 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments